Advertisment

അൽ ജാമിഅ അൽ ഇസ് ലാമിയയിൽ പുതിയ ശരീഅ മാസ്റ്റേഴ്സ് പ്രോഗ്രാം തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ശാന്തപുരം അൽ ജാമിഅ അൽ ഇസ് ലാമിയയിൽ ശരീഅ ഫാക്കൽറ്റിക്ക് കീഴിൽ പുതിയ മാസ്റ്റേഴ്സ് പ്രോഗ്രാം 'ഫിഖ്ഹുൽ മുആസ്വിർ' ആരംഭിച്ചു. ജൂലായ് 29 ന് അൽ ജാമിഅ കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാമിന്റെ ഒൗപചാരിക ഉദ്ഘാടനം എം. വി. സലിം മൗലവി നിർവഹിച്ചു.

Advertisment

publive-image

അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹമദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വികെ. അലി. (പ്രസിഡണ്ട്, ഇതിഹാദുൽ ഉലമാഅ് കേരള), ഡോ. കൂട്ടിൽ മുഹമ്മദലി, ഹൈദരലി ശാന്തപുരം, (അൽജാമിഅ അലുംനി പ്രസിഡണ്ട്), കെ. കെ. മമ്മുണ്ണി മൗലവി, കെ. അബ്ദുൽ കരീം, (ഡെപ്യൂട്ടി റെക്ടർ, അൽ ജാമിഅ), കെ. എം. അശ്റഫ്, ഡീൻ, ദഅ്വാ കോളേജ്, അബ്ദുസ്സലാം പുലാപറ്റ, (ഡീൻ, ഉസ്വൂലുദ്ദീൻ) ഡോ. മുഹ് യുദ്ദീൻ ഗാസി, ഡീൻ, കുല്ലിയതുൽ ഖുർആൻ, അബ്ദുൽ വാസിഅ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

publive-image

ഉദ്ഘാടനത്തോടനുബന്ധിച്ച് 2018-19 കാലയളവിൽ ശരീഅ-ഉസ്വൂലുദ്ദീൻ അവസാനവർഷ വിദ്യാർത്ഥികളുടെ തെരഞ്ഞടുക്കപ്പെട്ട മികച്ച ഗവേഷണങ്ങൾക്കുള്ള ഉപഹാരങ്ങളും സമർപ്പിക്കപ്പെട്ടു.

Advertisment