Advertisment

കർഷകർ അവകാശ സംരക്ഷണത്തിനു വേണ്ടി സംഘടിക്കണം - സീനത്ത് കോക്കൂർ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര:  ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയിൽ കർഷക ആത്മഹത്യ ദിനേനയെന്നോണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും വിശിഷ്യാ കേരളത്തിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ആത്മഹത്യാ മരണങ്ങൾ വളരെ ആശങ്കാജനകമാണെന്നും നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കർഷകർ അവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി സംഘടിത ശക്തിയായി നിലകൊള്ളേണ്ടതുണ്ടെന്നും കർഷക തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി സീനത്ത് കോക്കൂർ. വടക്കാങ്ങര കർഷക തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) യൂനിറ്റ് പ്രഖ്യാപന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

Advertisment

publive-image

കാർഷിക രംഗത്തെ സർക്കാർ സംരംഭങ്ങളെ പരിചയപ്പെടുത്തി മക്കരപ്പറമ്പ് കൃഷിഭവൻ ഓഫീസർ ഉണ്ണികൃഷ്ണൻ, അസി. ഓഫീസർ അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.

എഫ്.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ കർഷകരെ ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി നസീറാ ബാനു, കർഷക തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) ജില്ല പ്രസിഡണ്ട് മൂസ്സ ചൂനൂർ, മങ്കട മണ്ഡലം കൺവീനർ ഇബ്രാഹിം പെരിന്താറ്റിരി, വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എ.ടി മുഹമ്മദ് എന്നിവർ സംസാരിച്ചു.

publive-image

കർഷക തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) യൂനിറ്റ് പ്രസിഡണ്ട് കെ.ടി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ജാബിർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഇ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

Advertisment