Advertisment

മലപ്പുറത്ത് ഫ്രറ്റേണിറ്റി കാമ്പസ് 'ശാഹീൻ ബാഗു'കളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

New Update

മലപ്പുറം:  ''ഹം ദേഖേംഗേ'': 'കാമ്പസുകളിൽ ശാഹീൻ ബാഗുകൾ ഉയരുന്നു' - അനിശ്ചിതകാല കാമ്പസ് ശാഹീൻ ബാഗുകളുടെ മലപ്പുറം ജില്ലതല ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി പി.എസ്.എം.ഒ കോളേജ് യൂനിറ്റ് പ്രസിഡന്റ് ഷാരോൺ, നജ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ പ്രതിഷേധ ഗാനങ്ങൾ ആലപിച്ചു.

ജില്ലയിലെ വിവിധ കാമ്പസുകളിൽ വരും ദിവസങ്ങളിൽ ശാഹീൻ ബാഗ് സ്ക്വയറുകൾ ആരംഭിക്കും.

Advertisment