Advertisment

ലഹരി വിമുക്തി: ഹൃസ്വചിത്രം ഒരുക്കി നസ്റ കോളേജ് വിദ്യാർത്ഥികൾ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

തിരൂർക്കാട്:  നസ്റ കോളേജ് വിദ്യാർത്ഥികൾ വിമുക്തി, ലഹരി വർജനമിഷൻ കേരള എക്സൈസ് വകുപ്പിന്റെ ഭാഗമായി വൈബ് എന്ന പേരിൽ ഹൃസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ലഹരിക്കടിമപ്പെടുന്ന വിദ്യാർത്ഥികളുടെ ജീവിതം വരച്ചു കാണിക്കുകയാണ് ചിത്രം.

Advertisment

കോളേജ് വിദ്യാർഥികൾ നിർബന്ധമായും കണ്ടിരിക്കേണ്ട വൈബിന്റെ കഥ, സംവിധാനം നിർവഹിച്ചത് രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി പി.കെ റിഷാദ്, എഡിറ്റിംഗ് ഛായാഗ്രഹണം എന്നിവക്ക് നേതൃത്വം നൽകിയത് ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥി ബാസിൽ മുഹമ്മദുമാകുന്നു. ഇരുവരും പി.ഐ.സി വിദ്യാർത്ഥികളാണ്.

publive-image

ഒരു രൂപ പോലും ചെലവ് വരാത്ത ഈ ഹൃസ്വചിത്രത്തിൽ അഹമ്മദ് ജമാൽ, സൽമാൻ, വിഷ്ണുരാജ്, ഫുആദ് മുഹമ്മദ്, ശിഹാബുദ്ദീൻ, പി.കെ റിഷാദ്, അശ്വതി, ഷിഫ്ന എന്നിവർ വേഷമണിഞ്ഞു.

'വൈബ്' എന്ന ഈ ചിത്രത്തിന് ശേഷം പി.കെ റിഷാദിന്റെ തന്നെ കഥ, സംവിധാനവും നിഷ് വാന്റെ ഛായാഗ്രഹണവും ഫവാസ് കോയയുടെ നിർമാണവും ബാസിൽ മുഹമ്മദിന്റെ എഡിറ്റിംഗും ഒത്തിണങ്ങിയ "വെറി കഥ പറഞ്ഞ ഖൽബ്" എന്ന പേരിൽ മറ്റൊരു ഹ്രസ്വചിത്രം കൂടി ഒരുങ്ങുന്നുണ്ട്. അനീസ് തിരൂർക്കാട്, ആദിൽ മുഹമ്മദ് വലമ്പൂർ, മുഫീദ എന്നിവർ പ്രധാന വേഷമണിയുന്ന ചിത്രം ഉടൻ പുറത്തിറങ്ങും.

ഷോർട് ഫിലിം ലിങ്ക് : ">

Advertisment