Advertisment

പൗരത്വ നിയമത്തിനു മാത്രമല്ല, പ്രക്ഷോഭങ്ങൾക്കും സ്റ്റേ ഇല്ല: എസ്.ഐ.ഒ.

New Update

മലപ്പുറം:  പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേയില്ലെങ്കിൽ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സ്റ്റേയില്ലെന്ന് എസ്.ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ്.

Advertisment

publive-image

പൗരത്വ ഭേദഗതി നിയമത്തെ പരിഗണിച്ച സുപ്രീം കോടതി, പ്രാഥമികമായി നിയമത്തിന് സ്റ്റേയില്ലെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അങ്ങിനെയെങ്കിൽ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനും നീതിബോധമുള്ള ചെറുപ്പം തീരുമാനിച്ചിട്ടില്ലെന്നും മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ അദ്ധേഹം പ്രഖ്യാപിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂർ, റഷാദ് വി.പി എന്നിവർ സംഗമത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി, വാഹിദ് ചുള്ളിപ്പാറ, വലീദ് വി.കെ എന്നിവർ നേതൃത്വം നൽകി.

Advertisment