Advertisment

ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പഠന ശിബിരം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര:  ഗുണമേന്‍മ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സി.ബി.എസ്.ഇ നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനായി ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ പഠന ശിബിരം സംഘടിപ്പിച്ചു.

Advertisment

publive-image

സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഖിലേന്ത്യ പ്രൈവറ്റ് സ്‌ക്കൂള്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹിന്ദുസ്ഥാന്‍ സ്‌ക്കൗട്ട് ആന്റ് ഗൈഡ്‌സ് കേരള ചെയര്‍മാനും സി.ബി.എസ്.ഇ സഹോദയ സ്‌ക്കൂള്‍ കോംപ്ലക്‌സ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ അബ്ദുല്‍ നാസര്‍ പഠന ക്യാമ്പിന് നേതൃത്വം നല്‍കി.

നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് കരുവാട്ടില്‍ അധ്യക്ഷനായിരുന്നു. സ്‌ക്കൂള്‍ മാനേജര്‍ യാസിര്‍ കരുവാട്ടില്‍ സംസാരിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിന്ധ്യ ഐസക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജീഷ് നന്ദിയും പറഞ്ഞു.

ടാലന്‍ഷ്യ സ്‌ക്കൂള്‍ വാര്‍ഷികാഘോഷം, ബി യുണിക് എന്നീ പരിപാടികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച അധ്യാപക അനധ്യാപക സ്റ്റാഫുകള്‍ളെയും പി.ടി.എ മെമ്പര്‍മാരെയും ചടങ്ങില്‍ അനുമോദിച്ചു.

Advertisment