Advertisment

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വായനാ ദിനം ആചരിച്ചു

New Update

വടക്കാങ്ങര:  വായനയുടെ പ്രാധാന്യം പുതുതലമുറയെ ഓർമപ്പെടുത്താൻ ടാലന്റ് പബ്ലിക് സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു. നുസ്റത്തുൽ‌ അനാം ട്രസ്റ്റ് ചെയർമാൻ അനസ് കരുവാട്ടിൽ വിദ്യാർഥിനി സൂറ ഫാത്തിമയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ചീഫ് അക്കദമിക് കോർഡിനേറ്റർ പി.വി ഫർസാന ഇ-ബുക്ക് പദ്ധതി പ്രഖ്യാപിച്ചു. ക്വിസ് മൽസരം, നാടകം, ചുമർ ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

Advertisment

publive-image

ക്വിസ് മൽസരത്തിൽ ഹിഷ്മ ഹംസ, റിഹാസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. റിഷാദ്, റഫാൻ, ജാസിം, വസീം, ഫർഹ, അയിഷ നൈല, നൈന എന്നിവർ നാടകം അവതരിപ്പിച്ചു.

അധ്യാപകരായ രജീഷ്, സുലോചന എന്നിവർ വായനാ ദിന സന്ദേശം നൽകി. സ്കൂൾ മാനേജർ കെ യാസിർ, പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, സി.എം അബ്ദുള്ള എന്നിവർ സംബന്ധിച്ചു. സഫ്ന ടീച്ചർ നന്ദി പറഞ്ഞു.

Advertisment