Advertisment

മലപ്പുറം ജില്ലയിലെ പ്രളയബാധിതർക്ക് ആശ്വാസവും കരുത്തുമായി ടീം വെൽഫെയർ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:   ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾക്ക് ആശ്വാസമായി ടീം വെൽഫെയറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

രണ്ടായിരത്തോളം വളണ്ടിയർമാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. എടകര, പോത്ത്കല്ല്, വണ്ടൂർ, മമ്പാട്, മലപ്പുറം, തിരൂർ, പൊന്നാനി അടക്കമുള്ള ഏഴ് കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരിതാശ്വാസ സബ്ബ് സെന്ററുകളാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

Advertisment

publive-image

ജില്ലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം നടന്ന് കൊണ്ടിരിക്കുന്ന കവളപ്പാറയിൽ ടീം വെൽഫയറിന്റെ രക്ഷാപ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോവുന്നു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ പ്രദേശങ്ങളിൽ റോഡ് ക്ലീനിംഗ്‌, വീട് ക്ലീനിംഗ്‌, കിണർ ശുദ്ധീകരണം, കുടിവെള്ള വിതരണം, വിഭവ വിതരണം എന്നിവയാണ് നടക്കുന്നത്.

publive-image

ജില്ലയിൽ ഇതുവരെ 4987 വീടുകളും 79 റോഡുകളും 217 കിണറുകളും മാണ് ടീം വെൽഫയറിന്റെ നേതൃത്വത്തിൽ ഇതിനകം ശുചീകരിച്ചത്. അടിയന്തര പ്ലബിങ് ആൻഡ് ഇലക്ട്രിക്ക് വർക്കുകൾക്ക് പ്രത്യേകം പരിശീലനം സിദ്ധിച്ച വളണ്ടിയരമാരാണ് പ്രവർത്തിക്കുന്നത്. കുടിവെള്ളം മലിനമായ ഇടങ്ങളിൽ പ്രത്യക കുടിവെള്ള സംവിധാനം ഒരുക്കി..ജില്ലയി 10 വിദ്യാഭ്യാസ സ്ഥാപനങ്ങളും 72 കച്ചവട സ്ഥാപനങ്ങളും നിരവധി ആരാധനലയങ്ങളും ശുദ്ധീകരിച്ചു.

publive-image

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വളണ്ടിയർമാർ ആണ് ജില്ലക്ക് പുറമെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളണ്ടിയർ സേവനം അനുഷ്‌ടിക്കുന്നത്. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന വനിതാ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ടീം വെൽഫയർ പ്രവർത്തകർ ശേഖരിച്ച വിഭവങ്ങൾ ജില്ലയിലെ പ്രളയ ബാധ്യതർക്ക് വിതരണം ചെയ്യും.

publive-image

വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, വെൽഫയർ പാർട്ടി ജില്ല പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ തുടങ്ങിയവർ വിവിധ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

publive-image

ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ്, തസ്നിം മമ്പാട്, ഹസനുൽ ബന്ന, മുനീബ് കാരക്കുന്ന്, അഷ്റഫ് വൈലത്തൂർ, മുഹമ്മദ് പൊന്നാനി, റംല മമ്പാട്, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Advertisment