Advertisment

ടി. ഐ. സി സെക്കണ്ടറി സ്കൂൾ തിരൂർ, നാല്പതാം വാർഷികാഘോഷം

New Update

തിരൂർ:  ടി.ഐ.സി സെക്കണ്ടറി സ്കൂൾ നാൽപ്പതാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 11 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ വച്ച് അരങ്ങേറും .രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടി പ്രശസ്ത മജീഷ്യനും, മെന്റലിസ്റ്റുമായ ത്വാഹിർ കൂട്ടായി ഉദ്ഘാടനം നിർവഹിക്കും.

Advertisment

publive-image

സ്കൂൾ പ്രിൻസിപ്പൽ നജീബ് പി .പരീത് ട്രസ്റ്റ് ചെയർമാൻ വി. കെ അബ്ദുല്ലത്വീഫ് ,പി.ടി.എ പ്രസിഡണ്ട് മഹർഷ കളരിക്കൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ സാമൂഹിക- രാഷ്ട്രീയ നേതൃത്വങ്ങളും, പൗരപ്രമുഖരും പങ്കെടുക്കും.

publive-image

ടി.ഐ.സി നാൽപതാം വാർഷിക സപ്ലിമെൻറ് എഡിറ്റർ എം. ടി ഹാരിസ് തിരുവേഗപ്പുറ എം.ടി.എ പ്രസിഡന്റ് ജസീനാ സഹീറിന് കോപ്പി നൽകി പ്രകാശനം ചെയ്യപ്പെടും.തുടർന്ന് മോണ്ടിസോറി, എൽ.പി, യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ വിവിധ കലാ ആവിഷ്കാരങ്ങൾ അരങ്ങേറും.

Advertisment