Advertisment

വടക്കാങ്ങരയിൽ പുലിയെ കണ്ടതായി സംശയം: നാട്ടുകാർ ഭീതിയിൽ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര:  മങ്കട വടക്കാങ്ങരയിൽ പുലിയെ കണ്ടതായി സംശയം. വടക്കാങ്ങര ആലിൻ കുന്ന് പ്രദേശത്ത് ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.

Advertisment

publive-image

ഒരാഴ്ച മുമ്പ് പ്രദേശവാസിയായ ഒരാൾ മങ്കടയിൽ നിന്നും വടക്കാങ്ങരയിലേക്ക് രാത്രി കാറിൽ യാത്ര ചെയ്തപ്പോഴും ആലിൻ കുന്ന് പരിസരത്ത് പുലിയെ കണ്ടതായി പറയുന്നു. എന്നാൽ അന്ന് അത് അത്ര ഗൗരവത്തിൽ എടുക്കാതെ വിടുകയായിരുന്നു.

publive-image

എന്നാൽ ആലിൻകുന്ന് കടക്ക് സമീപം ഇന്നലെ അർദ്ധരാത്രിയോടെ പുലിയെ കണ്ടതായും മറ്റു മൃഗങ്ങളുടെ അപശബ്ദങ്ങൾ കേട്ടതായും പ്രദേശവാസികൾ പറയുന്നു.

publive-image

Advertisment