Advertisment

വടക്കാങ്ങരയുടെ ചരിത്ര സംഗമമായി വയോജകരുടെ ഒത്തു ചേരൽ

New Update

വടക്കാങ്ങര:  മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് 6,7 വാർഡുകളിലെ വയോജകാരുടെ ഒത്തു ചേരൽ 'സ്നേഹ സംഗമം' വടക്കാങ്ങരയുടെ ചരിത്രത്തിൽ വ്യത്യസ്തമായ സംഗമമായി മാറി. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സ്വാഗത സംഘം ചെയർമാൻ എ.ടി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ, വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ട്രഷറർ എ ഫാറൂഖ് എന്നിവർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.

publive-image

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, പൊന്നക്കാട്ട് പറമ്പിൽ വേലായുധൻ, യു.പു മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.

publive-image

എസ്.എം അബ്ദുല്ല ഗാനമാലപിച്ചു. രിദ & പാർട്ടി സ്വാഗതവും, ഹന & പാർട്ടി ‌പ്രാർഥനയും നിർവഹിച്ചു. ആറാം വാർഡ് അംഗം ഹൻഷില പട്ടാക്കൽ സ്വാഗതവും സ്വാഗതസംഘം കൺവീനർ സക്കീർ മാസ്റ്റർ നന്ദിയും‌ പറഞ്ഞു. വയോജകരുടെ കലാപരിപാടികളും അരങ്ങേറി.

publive-image

Advertisment