Advertisment

വ്യാപാരികളും വഴിയോരകച്ചവടക്കാരും ഐക്യപ്പെടണം: റസാഖ് പാലേരി

New Update

വേങ്ങര:  വ്യാപാരികളും വഴിയോര കച്ചവടക്കാരും ഐക്യപ്പെടണമെന്നു എഫ്. ഐ. ടി. യു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വഴിയോര കച്ചവട ക്ഷേമ സമിതി ജില്ല സമ്മേളനം വേങ്ങര വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികല സാമ്പത്തിക നയങ്ങളും ഓൺലൈൻ കുത്തകകളുമാണ് ചെറുകിട വ്യാപാരികളെ തകർക്കുന്നത്. ഇതിനെതിരെ വഴിയോര കച്ചവടക്കാരുടെയും വ്യാപാരികളുടെയും ഒന്നിച്ചൊരു മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഴിയോര കച്ചവടങ്ങൾ അങ്ങാടികളിലേക്ക് ആളുകളെ ആകർഷിക്കുന്നതിനും ചെറുകിട കച്ചവട മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും കാരണമാകുന്നു എന്നും റസാഖ് പാലേരി പറഞ്ഞു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം വഴിയോര കച്ചവട സമിതി സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുട്ടി മംഗലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

publive-image

അസംഘടിത ക്ഷേമ നിധി ഓഫീസർ റീന, എഫ്. ഐ. ടി. യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ഇബ്രാഹിം കുട്ടി മാറഞ്ചേരി ഇ. കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, എന്നിവർ സംസാരിച്ചു. സി. കെ. അഹമ്മദ് അനീസ് സ്വാഗതവും ഹബീബ് റഹ്മാൻ പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.

വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ ഗണേഷ് വടേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി തസ്‌ലീം മമ്പാട്, ജില്ല സെക്രട്ടറി ഫസൽ തിരൂർക്കാട്, മൂസ ചൂനൂർ, അബ്ദുൾറഹ്മാൻ ചിറയിൻകീഴ്, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് റഷീദ ഖാജ, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. ഹബീബ് റഹ്മാൻ പൂക്കോട്ടൂർ സ്വാഗതവും അഹമ്മദ് അനീസ് നന്ദിയും പറഞ്ഞു.

വേങ്ങര ടൗണിൽ നടന്ന പ്രകടനത്തിന് സൈദലവി വലമ്പൂർ, എം. കെ അലവി വേങ്ങര, ജംഷീർ വാറങ്കോടൻ, പരീക്കുട്ടി വേങ്ങര, ഉണ്ണികൃഷ്ണൻ വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി.

Advertisment