Advertisment

വടക്കാങ്ങരയിൽ വെൽഫെയർ പാർട്ടി ശുദ്ധജല വിതരണം തുടങ്ങി

New Update

വടക്കാങ്ങര:  വടക്കാങ്ങര കുറുക്കൻകുന്ന് ലക്ഷം വീട് കോളനിയിലേക്ക് ശനിയാഴ്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെൽഫെയർ പാർട്ടി ശുദ്ധജല വിതരണം തുടങ്ങി. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പോലീസ് അധികൃതരിൽ നിന്നും അനുമതി ലഭ്യമാക്കിക്കൊണ്ടാണ് ശുദ്ധജല വിതരണം നടത്തുന്നത്.

Advertisment

publive-image

കോ-ഓർഡിനേറ്റർ എ ടി മുഹമ്മദ്, അസി: കോ-ഓർഡിനേറ്റർ കെ ടി ബഷീർ എന്നിവരുടെ നേതൃത്വത്തിൽ കാലവർഷം ആരംഭിച്ച് സ്വന്തം കിണറുകളിൽ ജലം ലഭിക്കുന്നത് വരെ ഈ സംരംഭം തുടരും.

വേനൽ രൂക്ഷമാകുന്നതോടെ വടക്കാങ്ങരയിലെ മറ്റു പ്രദേശങ്ങളിലേക്കും വെള്ളം ആവശ്യമായി വരികയാണെങ്കിൽ വിതരണം ചെയ്യും.

Advertisment