Advertisment

ആദിവാസി വിഷയങ്ങളിൽ കാര്യക്ഷമ മായി ഇടപെടുക: വെൽഫെയർ പാർട്ടി പ്രക്ഷോപത്തിലേക്ക്

author-image
admin
New Update

മങ്കട:  ചേരിയം മല കള്ളിക്കൽ കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ ദുരിത പൂർണമായ ജീവിതത്തിന് അറുതിവരും വരെ പ്രക്ഷോപ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി.

Advertisment

കാലങ്ങളായുള്ള അവഗണനയിൽ നിന്ന് ഈ അടുത്താണ് അവർക്ക് വീട് എന്ന സ്വപ്നം പൂവണിഞ്ഞത്. എന്നാൽ വെറും കോൺക്രീറ്റ് കെടിടിടമെന്നതിനപ്പുറം കുടിവെള്ള സംവിദാനമോ അടുക്കള ഭാഗമോ ഒന്നും തന്നെ അവക്കുണ്ടായിരുന്നില്ല.

publive-image

മഴവരുന്നതോടെ വീട്ടിലേക്ക് വെള്ളം കയറും എന്നതും ഒരു വിഷയമാണ്. എന്നാൽ വേനൽ കടുത്ത ഈ അവസ്ഥയിൽ കുടിവെള്ള പ്രശ്നമാണ് അവരെ കൂടുതലായി അലട്ടുന്നത്. തുടങ്ങിയ വിഷയങ്ങളിൽ പഞ്ചായത്ത്/വാർഡ് പ്രതിനിധി കളിൽ നിന്ന് യാതൊരു വിധ നടപടികളും ഇന്നുവരെ ഉണ്ടായിട്ടില്ല.

ഈയൊരവസരത്തിലാണ് പാർട്ടി ഈ വിഷയവുമായി കൂടുതൽ മുന്നോട്ടു പോകാൻ തീരുമാനിച്ചത്. പഞ്ചായത്ത് സെക്രട്ടറി, മറ്റ് അതികാരികളെ നേരിട്ട് കണ്ട് പാർട്ടി നിവേദനം കൈമാറി. വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഉറപ്പ് തന്നു.

അതോടൊപ്പം "അവരും മനുഷ്യരാണ്" എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് പാർട്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം തുടങ്ങി. പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡൻറ് ജമാലുദ്ദീൻ. സെക്രട്ടറി അൻവർ ശിഹാബ്, അസീസ് കടന്നമണ്ണ, ഇഖ്ബാൽ വേരുംപുലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment