Advertisment

പരിസ്ഥിതി പരിപാലനം സര്‍ക്കാര്‍ മുഖ്യ അജണ്ടയാക്കണം : ഹമീദ് വാണിയമ്പലം

author-image
admin
New Update

മലപ്പുറം :  പരിസ്ഥിതി പരിപാലനം സര്‍ക്കാരുകളുടെ മുഖ്യ അജണ്ടയായിരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ക്ഷേമവൃഷം നട്ടുകൊണ്ട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് പരിസ്ഥിതി ദിനമാചരിക്കുമ്പോള്‍ തന്നെ യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെ വന്‍കിട ക്വാറികള്‍ക്ക് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ചെയ്യുകയാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്നതിന് പകരം ചഷണം ചെയ്യുകയാണിവിടെ. ജലദൗര്‍ലഭ്യവും മാരക രോഗങ്ങളുമെല്ലാം പരിസ്ഥിതി നാശത്തിന്റെ ഫലമാണ്.

ജൂണ്‍ 5 ന് മരം നട്ട ശേഷം മലകള്‍ മുഴുവന്‍ നിരത്താനുള്ള ഫയലില്‍ ഒപ്പു വെയ്ക്കുന്നവര്‍ സര്‍വ്വ നാശത്തിനാണ് തുടക്കം കുറിക്കുന്നത്. ഒരു മലയും പുനര്‍നിര്‍മ്മിക്കാനാവില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെരുകുന്നത് തടയാന്‍ യാതൊരു മുന്നൊരുക്കവും ബോധവത്കരണവും നടത്താതിരുന്നാല്‍ എങ്ങനെയാണ് ഭാവിയെ നമുക്ക് നേരിടാനാകുക.

പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാരെടുക്കുന്ന എല്ലാ കര്‍മ പദ്ധതികള്‍ക്കംു വെല്‍ഫെയര്‍ പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തര്‍ കേരളമെമ്പാടും നട്ടു പിടിപ്പിച്ച ഭേമ വൃക്ഷങ്ങള്‍ പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ , ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ , ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന് , മണ്ഡലം പ്രസിഡന്റ് നൗഷാദ് ചുള്ളിയന്‍ , മണ്ഡലം സെക്രട്ടറി എന്‍ കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു

Advertisment