Advertisment

വെൽഫെയർ പാർട്ടി മക്കരപ്പറമ്പയിൽ സൗജന്യ മാസ്ക്കുകൾ വിതരണം ചെയ്തു

New Update

മക്കരപ്പറമ്പ:  കോവിഡ് -19 പ്രതിരോധ സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്തിലെ വിവിധ പള്ളികളിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്ത 65 വയസ്സിന് മുകളിലുള്ള വൃദ്ധരായ വിശ്വാസികൾക്ക് സൗജന്യ മാസ്ക്കുകൾ വിതരണം ചെയ്തു.

Advertisment

publive-image

കോട്ടൻ തുണികളിൽ പാർട്ടി സ്വന്തമായി നിർമിച്ചുണ്ടാക്കിയ മാസ്കുകൾ അലക്കി വീണ്ടും ഉപയോഗിക്കുവാൻ പറ്റുന്നവയാണ്.

മാസ്ക് വിതരണത്തിന് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കൺവീനർ നബീൽ അമീൻ, സി.കെ ബഷീർ, റഷീദ് കൊന്നോല, ഹാഫിസ്, കെ.ടി മുഹമ്മദലി, സാഹിൽ മുബാറക് എന്നിവർ നേതൃത്വം നൽകി.

Advertisment