Advertisment

കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി; വെൽഫെയർ പാർട്ടി സ്വാഗതം ചെയ്തു

author-image
admin
New Update

മലപ്പുറം:  കരിപ്പൂർ എയർപോർട്ടിൽ സൗദി എയർലൈൻസ് ഉൾപ്പടെ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് അനുമതി നൽകാനുള്ള എയർ പോർട്ട് അതോറിറ്റിയുടെ തീരുമാനത്തെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സികുട്ടീവ് സ്വാഗതം ചെയ്തു.

വെൽഫെയർ പാർട്ടി അടക്കമുളള സംഘടനകൾ നടത്തിയ ജനകീയ സമരങ്ങളുടെ വിജയമാണിതെന്നും, മുമ്പ് ഇതിനെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ ഈ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എ ഫാറൂഖ്, ശാക്കിർ ചങ്ങരംകളം, മുനീബ് കാരക്കുന്നു, റംല മമ്പാട്, നസീറാ ബാനു എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വഡേരി സ്വാഗതും, അഷ്റഫ് വൈലത്തൂർ നന്ദിയും പറഞ്ഞു.

Advertisment