Advertisment

പ്ലസ് വൺ; പുതിയ ബാച്ചുകൾ അനുവദിക്കണം - ഇ സി‌ ആയിഷ

New Update

വടക്കാങ്ങര: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയോട് മാറിമാറി വരുന്ന സർക്കാറുകൾ സീകരിക്കുന്ന അവഗണനാ നയം അവസാനിപ്പിക്കണമെന്നും പുതിയ ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെന്നും വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ.

Advertisment

publive-image

പുതിയ ബാച്ചുകൾ അനുവദിക്കാതെ സീറ്റുകൾ വർദ്ധിപ്പിക്കുന്ന സർക്കാർ നിലപാട് കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നും അവർ പറഞ്ഞു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

publive-image

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം ഹൻഷില പട്ടാക്കൽ, മുസ്തഫ മാസ്റ്റർ, യൂസുഫ് മാസ്റ്റർ, വിജയൻ, വിസ്മയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ ജാബിർ സ്വാഗതവും സി.കെ സുധീർ നന്ദിയും പറഞ്ഞു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ 45 പ്രതിഭകളെയും ടി.എസ്.എസ്, ടാലന്റ് പബ്ലിക് സ്കൂൾ എന്നീ സ്കൂളുകളെയു. മെമന്റോ നൽകി ആദരിച്ചു.

Advertisment