Advertisment

ഹിക്മ ഇന്റർനാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ: സംസ്ഥാനതല അവാർഡ് ദാനം ഇന്ന്

New Update

വടക്കാങ്ങര: കേരള മദ്രസ എജുക്കേഷൻ ബോർഡ് നടത്തിയ 'ഹിക്മ ഇന്റർനാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ' സംസ്ഥാനതല അവാർഡ് ദാനം ശനിയാഴ്ച വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടക്കും.

Advertisment

എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നിർവഹിക്കും.

publive-image

അവാർഡ് വിതരണങ്ങളുടെ ഉദ്ഘാടനം എം.എൽ.എമാരായ മഞ്ഞളാം കുഴി അലി, എ.പി അനിൽ കുമാർ എന്നിവർ നിർവഹിക്കും.

കേരളത്തിലും വിദേശത്തുമായി നടന്ന പരീക്ഷയിൽ 55,000ലധികം വിദ്യാർഥികൾ പങ്കെടുത്തു. അവാർഡ് ദാന ചടങ്ങിൽ 123 വിദ്യാർഥികളെയാണ് ആദരിക്കുന്നത്.

മലപ്പുറം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ റഷീദലി, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട്, ഐ.ഇ.സി.ഐ ചെയർമാൻ ഡോ. ആർ യൂസുഫ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഈദ എലിക്കോട്ടിൽ, മക്കരപ്പറമ്പ പഞ്ചായത്ത് ആറാം വാർഡ് അംഗം ഹൻഷില പട്ടാക്കൽ, സംവിധായകനും എഴുത്തുകാരനുമായ സമദ് മങ്കട തുടങ്ങി പ്രമുഖർ സംസാരിക്കും.

Advertisment