Advertisment

ചാച്ചാജി സ്‌മരണയിൽ ശിശുദിനമാഘോഷിച്ച് തീരൂർ ടി.ഐ.സി വിദ്യാർത്ഥികൾ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

തീരൂർ:  ശിശുദിനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്മരിച്ച് തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചാച്ചാജിയുടെ വസ്ത്രങ്ങളണിഞ്ഞും ഫോട്ടോകളെന്തിയും അദ്ദേഹത്തെ സ്മരിച്ചു.

Advertisment

publive-image

ഇന്ത്യയുടെ രൂപത്തെ ആവിഷ്കരണവും വൈവിധ്യമായ കലാരൂപങ്ങളെ പരിചയപ്പെടുത്തി വിവിധ കലാപരിപാടികളും നടന്നു. മോണ്ടിസോറി, ലോവർ പ്രൈമറി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.

സ്‌കൂൾ ട്രസ്റ്റ് ചെയർമാൻ വി.കെ അബ്ദുൽ ലത്തീഫ് ഉൽഘാടനം ചെയ്‌തു. പ്രിൻസിപ്പൾ നജീബ് പി പരീത് അധ്യക്ഷനായിരുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കോട്ടയിൽ ഇബ്രാഹീം, വൈസ് പ്രിൻസിപ്പൾ എം.ടി ഹാരിസ്, എം.ടി.എ പ്രസിഡണ്ട് ജസീന സഹീർ, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, എൽ.പി ഹെഡ് റഷീദ മയ്‌സിൻ, മോണ്ടിസോറി ഹെഡ് സംഗീത ബിജീഷ് തുടങ്ങിയവർ സംസാരിച്ചു.

Advertisment