Advertisment

മെന്റോര്‍ മാസ്റ്റര്‍ മൈന്‍ഡ്‌ ഡിസംബര്‍ 21 ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  കോതമംഗലം മെന്റോര്‍ അക്കാദമിയും ഗ്ലോബല്‍ എഡ്യൂവും സംയുക്തമായി ക്വിസ്സ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നു. +1, +2 വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ തലത്തിലാണ്‌ മത്സരം. കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂര്‍, തൊടുപുഴ എന്നീ മേഖലകളിലെ സ്‌കൂളുകളാണ്‌ പങ്കെടുക്കുന്നത്‌.

Advertisment

മന്റോര്‍ അക്കാദമി ഗ്ലോബല്‍ എഡ്യൂവിന്റെ ആനുവല്‍ ഇവന്റായി ലോഞ്ച്‌ ചെയ്യുന്ന പ്രോഗ്രാമിനു വന്‍ വരവേല്‍പ്പാണ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും സ്‌കൂളുകള്‍ക്കിടയില്‍ നിന്നും ലഭിച്ചത്‌.

ഒന്നാം സമ്മാനം കിട്ടുന്ന ടീമിന്‌ 25000 രുപയും സ്‌കൂള്‍ ന്‌ എവര്‍റോളിംഗ്‌ ട്രോഫിയുമാണ്‌ സമ്മാനം. രണ്ടാം സമ്മാനം 15000 രുപയും മൂന്നാം സമ്മാനം 5000 രുപയുമാണ്‌. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്‌.

ക്വിസ്‌ പ്രോഗ്രാമിനിടയില്‍ സ്റ്റഡി ഇന്‍ ജര്‍മനി ആന്റ്‌ കാനഡ എന്ന വിഷത്തില്‍ ഇന്‍ഫര്‍മേഷന്‍ സെമിനാര്‍ ഉണ്ടായിരിക്കും. ഇതിലൂടെ +2 വിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക്‌ കാനഡ, ജര്‍മ്മന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉപരിപഠനത്തിനുള്ള വിവിധ അവസരങ്ങളെ കുറിച്‌ മനസ്സിലാക്കിത്തരുന്നു.

കൂടാതെ ഓരോ വിദ്യാര്‍ത്ഥികളുടെയും അഭിരുചി മനസിലാക്കികൊണ്ട്‌ അവര്‍ക്ക്‌ ചേര്‍ന്ന കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും അഡ്‌മിഷന്‍ പ്രോസസ്സിംഗിനും ഗ്ലോബല്‍ എഡ്യൂ സഹായിക്കുന്നു. ഡിസംബര്‍ 21 ന്‌ ക്ലൗഡ്‌ 9 ഹോട്ടലില്‍ വച്ചാണ്‌ മാസ്റ്റര്‍ മൈന്‍ഡ്‌ നടക്കുക.

Advertisment