Advertisment

മാനവികത വിളംബരം ചെയ്ത് മസ്ജിദിലെ ഒത്തുചേരൽ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  പാലക്കാട് മാർക്കറ്റ് റോഡിലുള്ള സിറ്റി മസ്ജിദിൽ സംഘടിപ്പിച്ച ഒത്തുചേരൽ വിവിധ രംഗങ്ങളിലുള്ള പ്രമുഖരുടെയും വ്യാപാരികളുടെയും പങ്കാളിത്തവും മനസ്സു തുറന്ന ചർച്ചകളും കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

ഒത്തുചേരൽ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. പരസ്പര ബന്ധങ്ങൾ സുദൃഢമാക്കാൻ ഇതു പോലുള്ള കൂട്ടായ്യക വ്യാപകമാവണമെന്നും സമാധാനവും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുവാൻ എല്ലാവരും മുന്നിട്ടിറങ്ങേണ്ട സന്ദർഭമാണിതെന്നും പരസ്പര അറിയുമ്പോഴാണ് കൂടുതൽ അടുക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹകീം നദ് വിയുടെ ജുമുഅ ഖുതുബ ശ്രവിക്കുന്നതിന് സഹോദര സമുദായംഗങ്ങൾ പളളിയിൽ നേരത്തെ തന്നെ എത്തിയിരുന്നു.

അതിഥികൾക്ക് പള്ളിയിൽത്തന്നെ സൗഹൃദ വിരുന്നും ഏർപ്പെടുത്തിയിരുന്നു. റിട്ട. ഡി. വൈ. എസ്.പി. മുഹമ്മദ് കാസിം, ഇഞ്ചിനിയർ ഫാറൂഖ്, ഫക്കീർ മുഹമ്മദ് ബാഖവി, മത്തായി മാസ്റ്റർ, എം. സുലൈമാൻ, അബ്ദുൽ മജീദ്, രാമചന്ദ്രൻ, ശങ്കരൻ, ബാബു, ഹരിദാസ്, സനോജ്, സുരേഷ്, അമീർ ഹംസ എന്നിവർ സംസാരിച്ചു.

Advertisment