Advertisment

ആയുർദൈർഘ്യം ആയുർവ്വേദത്തിലൂടെ.. ദേശീയ ആയുർവ്വേദ ദിനത്തിൽ ലക്ഷ്യ ആയുർവേദ ബോധവൽക്കരണ ക്ലാസുകൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: കരിമ്പ ഗ്രാമ പഞ്ചായത്തും എൻ എച്ച്‌ എം ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ദേശീയ ആയുർവ്വേദ ദിനമായ ഒക്ടോബർ 25 നു ആയുർദൈർഘ്യം ആയുർവ്വേദത്തിലൂടെ എന്ന വിഷയത്തിലൂന്നി ലക്ഷ്യ എന്ന പേരിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു.

Advertisment

ആയുർവേദത്തിലെ ശാസ്ത്രീയ അറിവുകളും പ്രയോഗങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വാർഡ് തല ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നതിന്റെ ഉദ്ഘാടനം കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചർ നിർവഹിച്ചു.

publive-image

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി അധ്യക്ഷയായി. മാസത്തിൽ 2 ക്ലാസുകൾ എന്ന രീതിയിൽ 17 വർഡുകളിലും ക്ലാസുകൾ സംഘടിപ്പിക്കുക, മാസത്തിലൊരു ദിവസം ഡിസ്പെന്സറിയിൽ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തിൽ ആയുർവേദത്തിനുള്ള പ്രസക്തിയെ കുറിച് ക്ലാസ്‌, ഔഷധമുറ്റം എന്ന വിഭാഗത്തിൽ ഒരു ഔഷധ ചെടിയെ പൊതു ജനങ്ങൾക്ക് പരിചയപെടുത്തുക എന്നിവ ലക്ഷ്യയുടെ ഭാഗമായി നടത്തും.

publive-image

യോഗത്തിൽ വൈസ് പ്രസിഡന്റ് തങ്കച്ചൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ജിമ്മി മാത്യു, വികസന കാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ഭരണസമിതി അംഗങ്ങളായ ഹസീന ബീന നിഷ ഹാരിസ് രാജി ബിന്ദു സുമലത ശ്രീജ, ആന്റണി മതിപ്പുറം, വത്സൻ,മേഴ്‌സി പഞ്ചായത്ത് സെക്രട്ടറി മധു ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

8 വയസ്സു വരെയുളള കുട്ടികളിലെ ആഹാരശീലങ്ങളിൽ ആയുർവ്വേദം അനുശാസിക്കുന്ന അറിവുകളെ കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ വിൻസി ക്ലാസ്സ്‌ എടുത്തു. ആയുർവേദത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ആദ്യ ചുവടായി യോഗത്തിൽ ചായ ഒഴിവാക്കി തേൻ നെല്ലിക്ക ജ്യൂസും മലർപൊടിയും നൽകി.

Advertisment