Advertisment

'സൈബർ ലോകം ആശയും ആശങ്കയും' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  അറിവും അവസരങ്ങളും തരുന്നതോടൊപ്പം ദുരുപയോഗ സാധ്യതകളാണ് സൈബർ ലോകത്തിന്റെ പ്രത്യേകതയെന്നും സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് പരിശീലനം നടപ്പാക്കുന്നതിനുള്ള മാർഗനിർദേശമാണ് വേണ്ടതെന്നും തച്ചമ്പാറ ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ ജനമൈത്രി സി ആർ ഒ രാജ്‌നാരായണൻ,സി പി ഒ കെ. ഉല്ലാസ്കുമാർ എന്നിവർ ക്ലാസെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുട്ടികൾക്കിടയിൽ വര്‍ദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്.

publive-image

വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉത്തരവാദിത്വ ത്തോടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് അറിവ് നല്‍കേണ്ടിയിരിക്കുന്നു. സ്കൗട്ട്& ഗൈഡ്സ് സർഫ് സ്മാർട്ട് പരിപാടികളുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽവി.പി.ജയരാജൻ അധ്യക്ഷനായി. അധ്യാപകരായ മാത്യു കല്ലടിക്കോട്,ജിജേഷ്,ബിന്ദു ജനമൈത്രി പ്രസിഡന്റ് സമദ് ,ചന്ദ്രൻ തച്ചമ്പാറ സ്കൗട്ട് അംഗങ്ങളായ അക്ഷയ്,അലീന തോമസ് എന്നിവർ പ്രസംഗിച്ചു.

Advertisment