Advertisment

പഠനം സുഗമമാക്കാന്‍ കുട്ടികൾക്കായി മൊബൈൽ ആപ്പ് വികസിപ്പിച്ച് അദ്ധ്യാപകർ

New Update

തിരുവിഴാംകുന്ന്:  യൂ എസ് എസ് പഠനം എളുപ്പമാക്കുന്നതിനായി കുട്ടികൾക്ക് ഹൈടെക് പിന്തുണയുമായി ഒരു കൂട്ടം അദ്ധ്യാപകർ.

Advertisment

കുട്ടികളിലെ മൊബൈൽ ഉപയോഗത്തിലെ താൽപര്യത്തെ പഠനത്തിൽ കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവിഴാംകുന്ന് സി പി എ യു പി അധ്യാപകൻ ഹാരിസ് കോലോത്തെടി രൂപകൽപന ചെയ്ത മെബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിങ്ങ് സി പി എ യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലക്കാട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ: രാജേന്ദ്രൻ നിർവഹിച്ചു.

publive-image

പ്രധാനാദ്ധ്യാപകൻ ജയപ്രകാശ് മാനേജർ സി പി ഷിഹാബുദ്ധീൻ, ഗീതാ കൊങ്കുടിയിൽ സലിനി ടി അബ്ദുൾ കരീം പി കെ എന്നിവർ സംസാരിച്ചു.

ഓരോ ദിവസവും യൂ എസ് എസ് പരീക്ഷയിൽ വരാവുന്ന ചോദ്യങ്ങൾ ആപ്പിൽ വരികയും കുട്ടികൾക്ക് സ്വയം അറ്റൻഡ് ചെയ്ത് മാർക്കും കൃത്യമായ ഉത്തരങ്ങളും അറിയാവുന്ന രീതിയിലാണ് ആപ്പിന്റെ പ്രവർത്തനം സി പി എ യു പി സ്ക്കൂളിലെ അധ്യാപകരായ ശ്രീവത്സൻ ടി എസ് ഷിഹാബുദ്ധീൻ നാലകത്ത്, അഴിഞ്ഞില്ലം എ യൂ പി സ്ക്കൂളിലെ അധ്യാപകൻ ജയേഷ് തടയിൽ തുടങ്ങി ഒട്ടേറേ അദ്ധ്യാപകർ ഈ ആപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. യൂ എസ് എസ് എക്സാം(USS Exam) എന്ന് പ്ലേ സ്റ്റോറിൽ സേർച്ച് ചെയ്ത് ഈ സൗജന്യ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യാം.

 

Advertisment