Advertisment

'റോഡ് സുരക്ഷ ജീവൻ രക്ഷ' സുരക്ഷിത ഗതാഗത സംസ്‌കാരത്തിന്റെ സന്ദേശവുമായി കോട്ടോപ്പാടത്തെ വിദ്യാർത്ഥികൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ "റോഡ് സുരക്ഷ ജീവൻ രക്ഷ" എന്ന സന്ദേശവുമായി കൂട്ടയോട്ടവും ബോധവൽക്കരണ പരിപാടികളും നടത്തി.

Advertisment

publive-image

ഗതാഗത നിയമങ്ങള്‍ പാലിക്കുകയും മറ്റു യാത്രക്കാരോട് സ്നേഹത്തോടെയുള്ള സമീപനം സ്വീകരിക്കുകയും ചെയ്യുന്നതാണ് റോഡ് സംസ്കാരമെന്ന ആശയത്തിലൂന്നി ഹെല്‍മറ്റ് ധരിച്ച ഇരുചക്ര യാത്രികർക്കും സീറ്റ് ബെൽറ്റ് ധരിച്ച മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും മധുരവും അല്ലാത്തവര്‍ക്ക് റോഡ് സുരക്ഷക്കായുള്ള നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകളും നല്‍കിയും കാൽനട യാത്രക്കാർക്ക് ഗതാഗത നിയമങ്ങൾ പറഞ്ഞു കൊടുത്തും സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പൊതുജന ശ്രദ്ധ പിടിച്ചുപറ്റി.

"സുരക്ഷക്കായ് ഒരു നിമിഷം" എന്ന പ്രതിജ്ഞ സീനിയർ കേഡറ്റ് കെ.വിസ്മയ ചൊല്ലിക്കൊടുത്തു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും നടന്നു. പി.ടി.എ പ്രസിഡണ്ട് കെ.ബാവ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

സീനിയർ അസിസ്റ്റന്റ് കെ.എൻ.ബലരാമൻ നമ്പൂതിരി,കെ.രവീന്ദ്രൻ,ഹമീദ് കൊമ്പത്ത്, എൻ.സി.സി ഓഫീസർ തരുൺ സെബാസ്റ്റ്യൻ, ഹവിൽദാർ ശങ്കർ സിംഗ്, കെ.മൊയ്തുട്ടി, എൻ.മുഹമ്മദാലി,എം.അഷറഫ്,കെ.ടി.മുസ്തഫ,മുഹമ്മദ് നാലകത്ത് പ്രസംഗിച്ചു.കേഡറ്റുകളായ സുദർശന,നിതന്യ,ഹർഷാദ്,ജിനാസ് പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment