Advertisment

ലോക അയഡിൻ ഡെഫിഷ്യൻസി ദിനത്തോടനുബന്ധിച്ച് അവബോധ ക്ലാസ് നടത്തി

New Update

പാലക്കാട്:  ആർട്ട്-എഫ്യൂഷൻസ് ഗ്ളോബൽ പാലക്കാടിന്റെ നേതൃത്വത്തിൽ കലാ വിദ്യാർത്ഥികൾക്ക് വേണ്ടി, അയഡിന്റെ കുറവുമൂലമുള്ള രോഗങ്ങളെക്കുറിച്ച് അവബോധ ക്ലാസിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകൻ എൻ.ജി. ജോൺസ്സൺ നിർവഹിച്ചു.

Advertisment

publive-image

അയഡിന്റെ കുറവുമൂലമുണ്ടാകുന്ന രോഗാവസ്ഥകളെക്കുറിച്ചും ഭക്ഷണത്തിലൂടെ എങ്ങനെ പരിഹരിക്കാമെന്നും ഉള്ള അവബോധ ക്ലാസ് മേനേജിംഗ് ഡിറെക്റ്റർ ലില്ലി വാഴയിൽ നയിച്ചു. യുവ കവയിത്രി ജൈത്ര. ജെ. എസ് മുഖ്യ അതിഥിയായി.

publive-image

ലോക അയഡിൻ ഡെഫിഷ്യൻസി ദിനം എല്ലാ വർഷവും ഒക്ടോബർ 21 നാണ് ആചരിക്കുന്നത്. അയഡിന്റെ മതിയായ ഉപയോഗം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതും, അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഇല്ലാതാക്കാനും ആണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഫാത്തിമ മർജ്ജാൻ സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി റോഷൻ സഞ്ജീവ് നന്ദിയും പറഞ്ഞു.

Advertisment