Advertisment

സമരപന്തലിൽ കൂൺകൃഷി ക്ലാസെടുത്ത് ഉപവാസ സമരം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  2006 ഡിസംബർ10 ന് ആരംഭിച്ച കർഷക സമരം 2018 നവംബർ 1 മുതൽ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കർഷകരുടെ അതിജീവന പോരാട്ടം വ്യത്യസ്ത സമര രീതികളിലൂടെയാണ് പടരുന്നത്.

കർഷകമുന്നേറ്റം പാലക്കാട് സുൽത്താൻപേട്ടക്ക് സമീപം മാതകോവിൽ പള്ളി വഴിയിൽ ഗ്രമഭാരതം ചായക്കടയിൽ തുടരുന്ന അനിശ്ചിതകാല ഉപവാസ സമരത്തിൽ മുപ്പത്തിഒൻപതാം ദിവസം 2018 ഡിസംബർ 9 ന് പകൽ 10 മണി മുതൽ 5 മണി വരെ മൊറാർജി കൾചറൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മരങ്ങോലി സമരപന്തലിൽ കൂൺകൃഷി ക്ലാസ് എടുത്ത് ഉപവാസ സമരം അനുഷ്ഠിക്കും.

മലയാളിയുടെ ജല-ജീവ-ഭക്ഷ്യ സുരക്ഷാ സമരത്തിലേക്ക് കർഷക സ്നേഹികളെ സ്വാഗതം ചെയ്യുന്നതായി സമര നേതാക്കൾ അറിയിച്ചു. ഫോൺ: 9847293989, 9809279473

Advertisment