ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തച്ചമ്പാറ സെന്റ്. ഡൊമിനിക്സ്‌ എ.എൽ.പി സ്‌കൂളിൽ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി

സമദ് കല്ലടിക്കോട്
Thursday, December 6, 2018

സൈറ്റ് ഫോർ കിഡ്സ് എന്ന പേരില് നടത്തിയ ക്യാമ്പ് കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനകരമായി. കുട്ടിക്കാലത്തുതന്നെ നേത്രരോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്.

അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി. നേത്രരോഗമുള്ളവർക്ക് ചികിത്സയിൽ ഇളവും, 14വയസ്സുവരെയുള്ള അർഹരായ കുട്ടികൾക്ക് കണ്ണടയും സൗജന്യമായി നൽകും.

ലയൺസ് ജില്ലാ ചെയർപേഴ്‌സൺ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ പ്രധാനധ്യാപകനും ലയൺസ് പ്രസിഡന്റുമായ സി.ജെ.അബ്രഹാം അധ്യക്ഷനായി. ലയൺസ് സാരഥികളായ എം.പ്രമോദ്, പോൾ കെ.പി, പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസ്സൈൻ, അഹല്യ പിആർഒ അശോക് തുടങ്ങിയവർ നേതൃത്വം നൽകി.

×