Advertisment

സാമ്പത്തിക സംവരണം: ജഡ്ജിയുടെ ആഹ്വാനം അപലപനീയം. ദളിത് ലീഗ് പ്രതിഷേധ സംഗമം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:   രാജ്യത്ത് നിലവിലുള്ള ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്ത കേരള ഹൈക്കോടതി ജഡ്ജി ചിദംബരേഷിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുക എന്ന് ആവശ്യപ്പെട്ട് ദളിത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ലാ കളക്ട്രേറ്റിനു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.

Advertisment

publive-image

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിഎം.എസ്. നാസർ ഉദ്ഘാടനം ചെയ്തു. സംവരണം പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിന് വേണ്ടിയാണ്. സംവരണത്തിന്റെ ഉദ്ദേശ്യം ദാരിദ്ര്യ നിർമ്മാർജനമല്ല,​ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സഹായമാണ് ചെയ്യേണ്ടത്. ഭരണ ഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഹനിക്കപ്പെട്ടു കൂടാ. പാവപ്പെട്ടവരുടെ അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്നതിലൂടെ ദളിത് സമൂഹം ആശങ്കയിലാണ് - ഉദ്ഘാടകൻ പറഞ്ഞു.

publive-image

ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ആർ.വാസുമുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്എസ്. കുമാരൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കോങ്ങാട്,മുസ്ലിം ലീഗ് പാലക്കാട് മണ്ഡലം പ്രസിഡന്റ്കെ. അസിസ് സാഹിബ്,ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയംഗം ഷെമീർ, കാജാ മേപ്പറമ്പ്, ഒ.മണികണ്ഠൻ, കൃഷ്ണസ്വാമി,റീനാ പുതുനഗരംഗോപാലൻ പാലക്കാട്, ശങ്കരൻ നാട്ടുകൽ,രാമകഷ്ണൻ , പ്രകാശൻ പട്ടാമ്പി,സുരേഷ് കോങ്ങാട്, ചന്ദ്രൻ മണ്ണാർക്കാട് ബിന്ദു പുതുനഗരം,സുബീഷ് പട്ടാമ്പി, ബാലസുബ്രമണ്യൻ, ബാലഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment