സുഗന്ധവിള കൃഷി ഏക ദിന കർഷക പരിശീലനം എം.എൽ.എ കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്തു

സമദ് കല്ലടിക്കോട്
Tuesday, November 13, 2018

കരിമ്പ:  കേരള കാർഷിക സർവകലാശാല,പട്ടാമ്പി പ്രാദേശിക കേന്ദ്രം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും,ഡി എ എസ് ഡി, സഹകരണത്തോടെ കരിമ്പ കൃഷി ഭവനാണ് പരിശീലന പരിപാടി ഒരുക്കിയത്. കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവിളകളുടെ കൃഷിരീതികളുടെ പരിശീലന ക്യാമ്പ് എം.എൽ.എ കെ.വി വിജയദാസ് ഉദ്ഘാടനം ചെയ്തു.

കേരളീയ സംസ്കാരത്തിന്റെ മുഖമുദ്ര തന്നെ കൃഷിയാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും, കേരളത്തിന്റെ കാലാവസ്ഥ കൃഷിക്ക് അനുയോജ്യവുമാണ്.

ഈസർക്കാർ കൃഷിയെയും കൃഷിക്കാരനെയും സംരക്ഷിക്കുന്ന പ്രവർത്തനമേ സ്വീകരിച്ചിട്ടുള്ളൂ. സിനിമ സാമൂഹ്യ രംഗത്തുള്ളവർ കൃഷിയോട് കാണിക്കുന്ന താല്പര്യവും മാറ്റത്തിന്റെ സൂചനയാണെന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.

ഡോ.എം.സി.നാരായണൻകുട്ടി, ഡോ.ഫെമിന ആമുഖഭാഷണം നടത്തി. ഡോ.മിനിരാജ്, ഡോ.കാർത്തികേയൻ, ഡോ.പി.രാജി, ഡോ.പി പി മൂസ, ബിജു വി.എം. തുടങ്ങിയ കൃഷിവിദഗ്ധർ ക്ലാസെടുത്തു. പഞ്ചായത്ത്അംഗങ്ങളായ പ്രിയ, മണികണ്ഠൻ, ബിന്ദുപ്രേമൻ, ഹാരിസ്, കെ.പി.മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.

കൃഷിഓഫീസർ പി.സാജിദലി സ്വാഗതവും പി.ശിവദാസ് നന്ദിയും പറഞ്ഞു.കരിമ്പ ഇക്കോഷോപ്പിന്റെ പ്രദർശന സ്റ്റാളും ഉണ്ടായിരുന്നു.

×