Advertisment

ജനപക്ഷ മന്ത്രിസഭ എന്തായിരിക്കണം? എങ്ങനെ ആയിരിക്കണം? നിഴൽ മന്ത്രിസഭ ദ്വിദിന ശില്പശാല ഒക്ടോബര്‍ 6, 7 തിയതികളിൽ പാലക്കാട് നടക്കും

New Update

നാധിപത്യത്തിന്റെ നവീകരണത്തിനായി, നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സംവിധാനമാണ്, നിഴല്‍ മന്ത്രിസഭ.

Advertisment

ജനാധിപത്യത്തെ ഗൌരവതരമായി കാണുന്ന 23 ഓളം രാജ്യങ്ങളില്‍ പ്രയോഗത്തിലുള്ള നിഴല്‍ മന്ത്രിസഭ എന്ന പരീക്ഷണം, ഇന്ത്യയില്‍ ആദ്യമായി, കേരളത്തില്‍ പ്രവര്ത്തിച്ചു വരുന്ന സാഹചര്യത്തിൽ അനുബന്ധമായ ഒട്ടേറെ പരിപാടികൾ നടന്നുവരികയാണ്.

publive-image

ഇതിന്റെ ഭാഗമായാണ് ഒരു ദ്വിദിന ശില്പശാല ഒക്ടോബര്‍ 6, 7 തിയതികളിലായി, പാലക്കാട് റെയിൽവേസ്റ്റേഷന് സമീപം ധോണിയിലുള്ള സ്റ്റാര്ട്ട് ‌ആനിമേഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ന് നിലവില്‍ ഉള്ളതില്‍ ഏറ്റവും പ്രയോഗീകവും, സമഗ്രവും യുക്തിഭദ്രവും പുതുക്കപ്പെടാനുള്ള സാധ്യതകള്‍ നിലനില്ക്കുന്നതുമായ ഭരണരീതിയാണല്ലോ, ജനാധിപത്യം. 2018 ഏപ്രില്‍ മുതല്‍ പ്രവര്ത്താനം ആരംഭിച്ചിട്ടുള്ള കേരള നിഴല്‍ മന്ത്രിസഭയില്‍, സാമൂഹ്യനീതിയില്‍ അധിഷ്ടിതമായി, 50 % മന്ത്രിമാരും സ്ത്രീകളാണ്.

ട്രാൻസ്ജെണ്ടറും, ഭിന്ന ശേഷിക്കാരും ഈ മന്ത്രിസഭയിലുണ്ട്. ദേശീയശ്രദ്ധ നേടിയ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യന്‍ ഭരണഘടനശില്പി, ഭാരതരത്ന അംബേദ്കരുടെ കൊച്ചുമകന്‍, അഡ്വ. പ്രകാശ്‌ അംബേദ്‌കര്‍ ആണ് സത്യപ്രതിജ്ഞ ചോല്ലിത്തരാന്‍ എത്തിയത്.

ഭരണത്തിലെത്തി രണ്ടു വര്ഷം പൂര്ത്തിയാക്കിയ കേരളത്തിലെ ഇടതുപക്ഷ സര്ക്കാരിനെ ജൂലൈ 21 നു വിലയിരുത്തിയപ്പോള്‍, സാക്ഷിയാകനെത്തിയത് അഡ്വ. പ്രശാന്ത് ഭുഷന്‍ ആയിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, വസ്തുതകളുടെ വെളിച്ചത്തില്‍, കാര്യകാരണസഹിതം നടത്തിയ വിലയിരുത്തലിനെ സദസ്യരും മാധ്യമലോകവും ബഹുമാനത്തോടെ ആണ് വിലയിരുത്തിയത്.

കേരളത്തിലെ ഭരണ സംവിധാനങ്ങളെ സോഷ്യോ-പൊളിറ്റിക്കല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കേണ്ട കാലം അതിക്രമിച്ചു എന്ന് നമുക്കറിയാം. സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായി, അറിവുള്ളവരുടെ ഒരു പുതിയ കേരളം സൃഷ്ടിക്കേണ്ടതുണ്ട് സര്ക്കാരിന്റെ പ്രവര്ത്തന രീതികളെക്കുറിച്ചു പഠിക്കാന്‍ താലപര്യമുള്ള എല്ലാവരെയും, കേരള നിഴല്‍മന്ത്രിസഭയോട് സഹകരിച്ചു പ്രവര്ത്തി ക്കാന്‍ പര്യാപ്തരാക്കുന്നതിനായാണ് രണ്ടു ദിവസത്തെ പ്രത്യേകപരിപാടി.

പരിശീലനത്തിന്റെ വിഷയങ്ങള്‍ : (1) കേരള നിഴല്മന്ത്രിസഭയുടെ യുടെ നയരേഖ (2) കേരളത്തിലെ സര്ക്കാര്‍ വകുപ്പുകളെക്കുറിച്ചു, സാമാന്യധാരണ കിട്ടാനുള്ള സമഗ്രമായ പരിശീലനം (3) വിവരാവകാശ നിയമത്തില്‍ പ്രായോഗീക പരിശീലനം (4) തങ്ങളുടെ വകുപ്പിനെക്കുറിച്ചുള്ള പത്രസമ്മേളനം നടത്താനുള്ള പ്രവൃത്തി പരിചയം.

ഒക്ടോബര്‍ മൂന്നാം തിയതി വരെ പേര് മുൻകൂട്ടി ബുക്ക് ചെയ്യുന്നവര്ക്ക് പരിശീലന സാമഗ്രികള്‍ അയച്ചു കൊടുക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ : 94468 71479 (ജയശ്രീ ചാത്തനാത്ത്) പരിശീലനത്തെക്കുറിച്ച് അറിയാന്‍ : 94474 98430 (അനില്‍ ജോസ്) സ്ഥലത്ത് എത്തിച്ചേരാൻ : 94959 60395 (ഷിജോ തോമസ്‌)എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Advertisment