Advertisment

പ്രളയ ബാധിത കുടുംബങ്ങൾക്ക് സൗജന്യ ബെഡ് വിതരണം

New Update

പാലക്കാട്:  പ്രളയാനന്തര ദുരിതാശ്വാസത്തിനും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി സഹായം നൽകുന്നതിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും കർമരംഗത്ത് വീണ്ടുംസജീവമാകുന്നു. പാലക്കാട് എസ് ആർ ടി ഗ്രൂപ്പും ഹോസർ കയർ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് പ്രളയ ബാധിത പ്രദേശത്തെ കുടുംബങ്ങൾക്ക് സൗജന്യ ബെഡ് വിതരണം നടത്തി.

Advertisment

publive-image

ജില്ല തഹസിൽദാർ വിശാലാക്ഷി ജീവകാരുണ്യ പ്രവർത്തന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സന്നദ്ധ പ്രവർത്തനവും വീടുകളിൽ ശുചീകരണവും നടത്തിയ കൂട്ടായ്മയുടെ നാളുകളാണ് നമുക്ക്പിന്നിട്ടത്.

പ്രളയദുരിതാശ്വാസത്തിന‌് സാധ്യമായത് പ്രവർത്തിക്കാനും സാധുക്കളുടെ കണ്ണീരൊപ്പാനും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എസ് ആർ ടി സന്തോഷ് അധ്യക്ഷത വഹിച്ചു. റിട്ടേഡ് ഡി വൈ എസ് പി മുഹമ്മദ്കാസിം,വില്ലേജ് ഓഫീസർമാരായ നാസറുദ്ധീൻ,സഹറുദ്ധീൻ,സിറസ് മാട്രസ്സ് അലിമൂച്ചിക്കൽ,ഒ.കെ.രവീന്ദ്രൻ എസ് ആർ ടി,ഉണ്ണിവരദം തുടങ്ങിയവർ പങ്കെടുത്തു.

Advertisment