Advertisment

പ്രളയബാധിത പ്രദേശങ്ങളിലെ മണ്ണ്-വിള പരിപാലനം പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

New Update

കല്ലടിക്കോട്:  കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കരിമ്പ ഗ്രാമ പഞ്ചായത്തു കൃഷി ഭവന്റെയും കരിമ്പ കോക്കനട്ട് ഫാമിംഗ് ആൻഡ് ഡെവലപ്‌മെന്റ് സൊസൈറ്റി, കരിമ്പ ഇക്കോ ഷോപ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രളയാനന്തരം മണ്ണിന്റെയും കാർഷിക വിളകളുടെയും പരിപാലനത്തിൽ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും കർഷകരെ ബോധവൽക്കരിക്കുന്നതിനുമായി ഏക ദിന ശില്പശാല സംഘടിപ്പിച്ചു.

Advertisment

publive-image

കരിമ്പ പള്ളിപ്പടി എച്ച് ഐ എസ് ഹാളിൽ നടന്ന ശില്പശാല കോങ്ങാട് എം.എൽ.എ.കെ.വി. വിജയദാസ് ഉൽഘാടനം ചെയ്തു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എം.എം. തങ്കച്ചൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പ്രിയ, ജയലക്ഷ്മി, ജിമ്മി മാത്യു, ഭരണ സമിതി അംഗങ്ങളായ ആന്റണി മതിപ്പുറം, ഹാരിസ്, മണികണ്ഠൻ , കേര സമിതി കെ.സി.എഫ്.ഡി.സി ഭാരവാഹികളായ പി.ജി.വത്സൻ, ശിവദാസൻ, ഇക്കോഷോപ് പ്രസിഡന്റ് മണികണ്ഠൻ എന്നിവർ സംസാരിച്ചു.

publive-image

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഇസ്രായേൽ തോമസ്, പ്രമുഖ കാർഷിക ശാസ്ത്രജ്ഞരായ ഡോ. സുനിൽ കുമാർ, ഡോ. സുമയ്യ , കരിമ്പകൃഷി ഓഫീസർ പി.സാജിദലി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കൃഷി അസിസ്റ്റന്റ് ഷീല നന്ദി പ്രകാശിപ്പിച്ചു.

Advertisment