രണ്ട് കുടുംബങ്ങൾക്ക് പുതുവർഷ സമ്മാനമായി സ്വന്തമായി തല ചായ്ക്കാൻ ഒരിടം

സമദ് കല്ലടിക്കോട്
Monday, January 7, 2019

മണ്ണാർക്കാട്:  പുതുവർഷത്തിന്റെ തുടക്കത്തിൽ മണ്ണാർക്കാട് കുമരംപുത്തൂരിൽ നിന്നുള്ള വാര്‍ത്ത ഏറെ ഹൃദ്യവും മനസ്സിന് കുളിര്‍മയുണ്ടാക്കുന്നതുമാണ്.

കുമരംപുത്തൂർ പഞ്ചായത്തിലെ കൊന്നപ്പടിയിൽ രണ്ടു കുടുംബങ്ങൾക്കുള്ള വീട് നിർമാണത്തിനായി ഒൻപത് സെന്റ് സ്ഥലം വിട്ടുനൽകിയതാണ് ഈ സദ്പ്രവൃത്തി. സഹജീവി സ്‌നേഹവും സന്മനസ്സുമുള്ള പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു വ്യക്തിയാണ് ഈ മാതൃക കാണിച്ചത്.

ജീവകാരുണ്യ പ്രവർത്തകൻ ഷെമീർ ചീരക്കുഴിയുടെ ഇടപെടലാണ് ആലത്തൂരിലേയും മണ്ണാർക്കാട്ടേയും രണ്ടു കുടുംബങ്ങൾക്ക് തുണയായത്. എം.എൽ.എ അഡ്വ.എൻ.ഷംസുദ്ദീൻ ഇരുകുടുംബങ്ങൾക്കും സ്ഥലരേഖകൾ കൈമാറി

×