Advertisment

പ്രേക്ഷകർക്ക് നവ്യാനുഭവമായി കല്ലടിക്കോടൻ കരിനീലി അരങ്ങേറി

New Update

പാലക്കാട്:  കേരളത്തിലെ മന്ത്രവാദപ്പെരുമയിൽ പൂർവ്വീകമായി മുഖ്യസ്ഥാനമുളള വനദേവത 'കല്ലടിക്കോടൻ കരിനീലി' യുടെ ത്രസിപ്പിക്കുന്ന നാടകാവതരണം പ്രേക്ഷകർക്ക് നവ്യാനുഭവമായി.

Advertisment

publive-image

പ്രമുഖ നാടക രചയിതാവും സംവിധായകനുമായ രവി തൈക്കാട് രംഗാവിഷ്ക്കാരം നൽകിയ പാലക്കാടൻ മിത്തായ 'കല്ലടിക്കോടൻ കരിനീലി'യുടെ കഥക്കൊപ്പം നീലിയെ ഉപാസിച്ച് കരിനീലിയാട്ടവും മന്ത്രവാദവും കുലപ്പെരുമയാക്കിയ ഒരു സമുദായത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ആ കാലത്ത് അനുഭവിക്കേണ്ടി വന്ന ജാതി വ്യവസ്ഥയും നീണ്ട അന്വേഷണത്തിലൂടെയാണ് രവി തൈക്കാട് പഠനം നടത്തി കരിനീലിയിൽ ഉൾപ്പെടുത്തിയത്.

publive-image

പി വി ചന്ദ്രഹാസൻ നിർമ്മാണനിർവ്വഹണം നടത്തിയ കരിനീലിയുടെ അണിയറയിലും അരങ്ങിലുമായി അമ്പതോളം പേർ രംഗത്ത് പ്രവർത്തിച്ചു.

കെ എ നന്ദജൻ വെളിച്ച-ശബ്ദ സംവിധാനവും വി കെ ഷാജി ഗാനരചനയും മധു മുണ്ടകംസംഗീതം നിർവഹിച്ച ഈണം പകർന്ന രണ്ടു ഗാനങ്ങൾ കാണികൾക്ക് ആവേശമുണ്ടാക്കി.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള നാടകം പാലക്കാട് ഡ്രാമ വില്ലേജിന്റെ ബാനറിലാണ് അരങ്ങേറിയത്. മുരളി മംഗിളി, ജിനേഷ്തൊടങ്ങിൽ, ജോജുജാസ്, പി വി ചന്ദ്രഹാസൻ, ഹരിഗോകുൽദാസ്, സുനിൽ തിരുനെല്ലായി, ഗോകുൽദാസ്, സുനിൽ കോയമ്പത്തൂർ, നന്ദകുമാർ, ശൈലരാജ്, സത്യകുമാർ, സുജാത വിജയൻ, ലതാമോഹൻ, അമ്പിളി സതീഷ്, ബേബിഗിരിജ, റീനജീവൻ, അനഘ തൈക്കാട് എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment