Advertisment

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ പരിശോധനയും ബോധവൽക്കരണക്ലാസും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കാഞ്ഞിരപ്പുഴ:  ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആരോഗ്യ പരിശോധന നടത്തി. പരിശോധനയില്‍ മോശം ചുറ്റുപാടില്‍ കണ്ടെത്തിയ ക്യാമ്പുകളുടെ സ്ഥിതി വിലയിരുത്താനും അർഹരായവർക്ക് ചികിത്സ ഉറപ്പാക്കാനും ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് കഴിഞ്ഞു.

Advertisment

publive-image

കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാരാണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന നൊട്ടമ്മലയിൽ നേരിട്ടെത്തി ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും ഒരുക്കിയത്.

കാഞ്ഞിരപ്പുഴ ഹെൽത്ത് ഇൻസ്പെക്ടർ ബി.പി.വിജയൻ, ജൂനിയർ. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷാജി മാത്യു., അബ്ദുൾ ലത്തീഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. രക്ത പരിശോധന,ത്വക് പരിശോധന എന്നിവ നടത്തി.

പകർച്ചവ്യാധികൾ തടയുന്നതിന് തുടർന്നും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. അന്യനാടുകളില്‍ നിന്നും തൊഴില്‍ തേടി കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കൂടുകയാണ്. ജീവിത മാര്‍ഗ്ഗം തേടിവരുന്നഇവരിൽ കൃത്യമായ ആരോഗ്യ പരിശോധന ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്.

Advertisment