Advertisment

'സുരക്ഷിതം' ആക്രമണം നേരിടാന്‍ പെണ്‍കുട്ടികൾക്ക് കരാട്ടെ പരിശീലനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുക, സുരക്ഷ ഉറപ്പാക്കുക ആക്രമണം നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്‌തരാക്കുക എന്ന ഉദ്ദേശവുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സ്കൂളിൽ "സുരക്ഷിതം" കരാട്ടെ പരിശീലന പദ്ധതിയ്ക്കു തുടക്കമായി.

Advertisment

publive-image

കരാട്ടെ പരിശീലനമാണ് മുഖ്യം. ഒപ്പം കളരി ചവടുകളും പഠിപ്പിക്കും. പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്തഗം സീമ കൊങ്ങശ്ശേരി നിർവ്വഹിച്ചു .നഗരസഭാ കൗൺസിലർ പി പാർവ്വതി അധ്യക്ഷത വഹിച്ചു.

കെ മുഹമ്മദ് കാസ്സിം .കെ വിജയ ലക്ഷ്മി ,മുഹമ്മദ് റഫീഖ് ,സാംസൺ ,സി പി മൊയ്‌തീൻ ,കെ എച്ച് ഫഹദ്,അബ്ദുൽ ഗഫൂർ ,ടി കെ സഫ്‌വാൻ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ കരാട്ടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

Advertisment