Advertisment

കരിമ്പ ജി യു പി സ്‌കൂളിൽ പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ളിയും ചിരിയുമായി പഠനം ആസ്വാദ്യകരമാക്കുന്നതിനൊപ്പം പഠനോത്സവം കൂടി ഉത്സവമാക്കി മാറ്റുന്ന പുതു പരീക്ഷണമായിരുന്നു സ്‌കൂൾ അങ്കണത്തിൽ നടന്ന പഠനോത്സവം പരിപാടി. പഠന പാഠ്യേതര സർഗാത്മക പ്രവർത്തനത്തിൽ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുള്ളതായിരുന്നു പഠനോത്സവ ചടങ്ങുകൾ.

Advertisment

publive-image

സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഭൌതികസാഹചര്യം, അക്കാദമിക് സാഹചര്യം എന്നിവയില്‍ സ്കൂളുകളെ പുരോഗതിയിലേക്ക് ഉയര്‍ത്തുക എന്നതാണ് പുതിയ കാലത്തെ ലക്ഷ്യം. മതനിരപേക്ഷ ജനാധിപത്യമൂല്യാധിഷ്ടിത വിദ്യാഭ്യാസം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്‌കൂളുകൾ പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസത്തില്‍ മികവ് സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ഏവരുടെയും ലക്ഷ്യം.

അക്കാദമിക മികവിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസം കേരളത്തിന് നല്‍കുക എന്നത് സര്‍ക്കാരും ലക്ഷ്യമിടുന്നതായി പ്രസംഗകർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം യൂസുഫ് പാലക്കൽ അധ്യക്ഷനായി.

publive-image

മെമ്പർമാരായ ഹസീന റഫീഖ്,ജിമ്മി മാത്യു,ബി ആർ സി യിലെ അലി മാസ്റ്റർ,പിടിഎ പ്രസിഡന്റ് സൈതലവി,മോഹൻദാസ്,എസ് ജാഫർഅലി,സലീം മാസ്റ്റർ,പ്രധാനാധ്യാപിക എൽസമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment