Advertisment

ദേശീയ പണിമുടക്ക്: സംയുക്ത തൊഴിലാളി യൂണിയൻ മധ്യമേഖലാ ജാഥക്ക് ഉജ്ജ്വല വരവേൽപ്പ്

New Update

മണ്ണാർക്കാട്:  കേന്ദ്രസർക്കാറിന്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജനുവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ക്യാപ്റ്റനായുള്ള മധ്യമേഖല ജാഥക്ക് കരിങ്കല്ലത്താണിയിൽ ഉജ്ജ്വല വരവേൽപ്പ്.

Advertisment

രാവിലെ 9 മണിയോടെ ജില്ലാ അതിർത്തിയിലെത്തിയ ജാഥയെ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ കല്ലടി അബൂബക്കർ, അഡ്വ.നാസർ കൊമ്പത്ത്, എം.ഹംസ, ടി.കെ. അച്യുതൻ, മനോജ് ചിങ്ങന്നൂർ, പി. മണികണ്ഠൻ,

publive-image

മുരളീധരൻ നായർ, പി.എച്ച്.അബ്ദുൽ ഖാദർ,എ.അയ്യപ്പൻ, പി.ഉണ്ണികൃഷ്ണൻ, കെ.ടി.ഹംസപ്പ, കെ.പി.ഉമ്മർ, പി.മുഹമ്മദ് മാസ്റ്റർ, ഹംസ കരിമ്പനക്കൽ, കെ.പി.കുഞ്ഞിമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് തൊഴിലാളികൾ ജാഥയെ വരവേറ്റു.

തുടർന്ന് നിരവധി ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മണ്ണാർക്കാട് ടൗണിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സ്വീകരണ പൊതുയോഗത്തിൽ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കർ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റൻ എളമരം കരീം എം.പി സ്വീകരണത്തിന് നന്ദി പറഞ്ഞു.

വൈസ് ക്യാപ്റ്റൻ എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്,ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്കുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലൻ, ടി.യു.സി.ഐ സംസ്ഥാന പ്രസിഡണ്ട് എം.കെ. തങ്കപ്പൻ,നേതാക്കളായ എം.ചന്ദ്രൻ,

എം.ഹംസ,മനോജ് ചിങ്ങന്നൂർ,അഡ്വ.നാസർ കൊമ്പത്ത്, ടി.കെ.അച്യുതൻ, പി.ആർ.സുരേഷ്, ജോസ്ബേബി, മുരളീധരൻ നായർ, എം.എസ്.സ്കറിയ,പി.മനോമോഹനൻ, എ.അയ്യപ്പൻ, കെ.ടി.ഹംസപ്പ, കെ.പി.ഉമ്മർ, ഹൈദരലി, ബാലൻ പൊറ്റശ്ശേരി, പി.മുഹമ്മദ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ, പി.ശിവദാസ് പ്രസംഗിച്ചു.

ഒറ്റപ്പാലം,പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് അഞ്ചിന് വടക്കഞ്ചേരി ടൗണിൽ ജാഥ സമാപിച്ചു.

രാജ്യത്തെ 22 യൂണിയനുകൾ പണിമുടക്കിന്റെ ഭാ​ഗമാകുന്നുണ്ട്.126 കർഷക സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ​ഗ്രാമീണ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ 11 ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും.

Advertisment