Advertisment

കുട്ടികളെ മിടുക്കരാക്കുന്ന ഘടകങ്ങൾ. 'മക്കളെ മിടുക്കരാക്കാം' - പുസ്തകം പ്രകാശനം ചെയ്തു

New Update

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെയും, മിടുക്കും അനുസരണാ ബോധവും വിജയവുമുള്ള തലമുറക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്ന കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ. എൻ. സുരേഷ്കുമാറിന്റെ 'മക്കളെ മിടുക്കരാക്കാം' പുസ്തകം പ്രകാശനം ചെയ്തു.

Advertisment

publive-image

മുതിർന്ന പത്രപ്രവർത്തകൻ പാലൊളി കുഞ്ഞി മുഹമ്മദ്പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കോഴിക്കോട് മീഡിയ വൺ കോ ഓർഡിനേറ്റിംഗ് എഡിറ്റർ ആർ. സുഭാഷ് കോപ്പി ഏറ്റുവാങ്ങി. മലപ്പുറം വ്യാപാര ഭവനിൽ പഴയ കാല മാധ്യമ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സംഗമത്തിലായിരുന്നു പ്രകാശനം.

സുരേഷ് കുമാറിന്റെ പതിനേഴാമത് പുസ്തകമാണിത്. പേരന്റിംഗ് വിഷയത്തിൽ മൂന്നാമത്തേതും. കോഴിക്കോട് പൂർണ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.ചടങ്ങിൽ മലയാളം ന്യൂസ്‌ ബ്യുറോ ചീഫ് വി. എം. സുബൈർ അധ്യക്ഷത വഹിച്ചു.

ജെ.ജോർജ്, ഗഫൂർ ഭായി, കിളിയമണ്ണിൽ ഫസൽ, രാമൻ, അനസ്, അനിൽ കെ. കറുപ്പൻ, ബച്ചു ചെറുവാടി, സുരേഷ് എടപ്പാൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment