Advertisment

രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി സൗജന്യ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുന്നു

New Update

പാലക്കാട്: പകർച്ച വ്യാധികളുടെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു.

Advertisment

ശിരുവാണി ജംഗ്ഷനിലെ കരിമ്പ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മരുന്ന് ലഭ്യമാണെന്ന് ഡോ. പത്മസുകന്യ അറിയിച്ചു.

പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. അംഗീകൃത ഹോമിയോപ്പതി ചികിത്സകരുടെ ക്ലിനിക്കുകളിൽ നിന്നും മരുന്ന് ലഭ്യമാണ്.

ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ഫാർമസിയിൽ നിന്നും നേരിട്ട് മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണത ഒഴിവാക്കണം. ഐസൊലേഷൻ, ക്വാറന്റൈനിലുള്ള രോഗികളും രോഗ ലക്ഷണം ഉള്ളവരും മരുന്ന് വാങ്ങി കഴിക്കാൻ പാടില്ല.

രോഗ ലക്ഷണം സംശയിക്കുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

Advertisment