Advertisment

മാട്ടുമന്തയിൽ ലോറി ഇടിച്ച് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട തെരുവു നായയുടെ ജീവൻ രക്ഷിച്ച് ഒരുകൂട്ടം മൃഗസ്നേഹികൾ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  കോവിഡ് 19 ഭീതിക്കിടയിലും സഹജീവി സ്നേഹം ചൊരിഞ്ഞ് ചില മനുഷ്യർ. മാട്ടുമന്തയിൽ ടാങ്കർ ലോറി ഇടിച്ച് അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട തെരുവു നായയുടെ ജീവൻ രക്ഷിച്ച് അവർ മനുഷത്വത്തിന് മാതൃകയായി.

Advertisment

publive-image

ചലനമറ്റ് അവശനിലയിലായ നായയെ ഇന്നു രാവിലെയാണ് ജില്ലാ മൃഗാശുപത്രിയിലെത്തിച്ചത്. നായയെ പരിശോധിച്ച ഡോക്ടർ ഇഞ്ചക്ഷൻ  നല്കി.

കോറോണ അവധിയായതിനാൽ ജീവനക്കാരുടെ കുറവുണ്ട്. അതുകൊണ്ട് നായയെ ആശുപത്രിയിൽ നീരീക്ഷണത്തിൽ നിർത്താൻ സാധ്യമല്ല. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും തുടർ ചികിത്സ ആവശ്യമാണ്. നിങ്ങൾ എത്തിക്കാമെങ്കിൽ നായയെ രക്ഷപ്പെടുത്താമെന്നാണ് ഡോക്ടർ പറഞ്ഞത്.

Advertisment