Advertisment

ബൈക്കിൽ മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  പാലക്കാട് എക്സൈസ് സർക്കിൾ ടീം ബൈക്കിൽ മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. മലപ്പുറം ചേറുകോടത്ത്പൊന്നാനി മുഹമ്മദ്റാഫിയാണ് പിടിയിലായത്.

Advertisment

publive-image

ദേശീയ പാത വഴി മലപ്പുറം ഭാഗത്തേക്ക് കഞ്ചാവ്കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. പോലീസിനെ കണ്ട് ബൈക്ക് നിർത്താതെ പോയ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാണ്ട്ചെയ്തു. പാലക്കാട് സർക്കിൾ ഓഫീസിലെ എക്സൈസ്ഇൻസ്പെക്ടർ ശ്രീധരൻ , പ്രിവന്റീവ് ഓഫിസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, കബീർ, രതീഷ് , സനൂജ്, ഡ്രൈവർ ജയപ്രകാശ് എന്നിവർ കേസിന്റെ നടപടികളിൽ പങ്കെടുത്തു.

Advertisment