Advertisment

ഉത്സവാന്തരീക്ഷത്തില്‍ സമീക്ഷ പഠനോത്സവം: പാലിയേറ്റീവ് സമിതിക്ക് സ്‌കൂള്‍ സമാഹരിച്ച തുക കൈമാറി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  വിദ്യാര്‍ഥികള്‍ക്ക് ആത്മ വിശ്വാസത്തോടെ പഠനത്തെ സമീപിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സംഘടിപ്പിച്ച സമീക്ഷ പഠനോത്സവം ശ്രദ്ധേമായി.

Advertisment

കുരുന്നുകളുടെ മുഴുവന്‍ പഠനോല്‍പ്പന്നങ്ങളും രക്ഷിതാക്കള്‍ക്കും പൊതു സമൂഹത്തിനും കണ്ട് ബോധ്യപ്പെടാന്‍ അവസരമൊരുക്കിയ 'സമീക്ഷ' പഠനോത്സവത്തില്‍ വിദ്യാര്‍ഥികള്‍ ലഘു പരീക്ഷണങ്ങള്‍, സ്‌കിറ്റുകള്‍, കലാ പരിപാടികള്‍, പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.

publive-image

അലനല്ലുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. രജി സമീക്ഷ പഠനോത്സവം ഉല്‍ഘാടനം ചെയ്തു. {ഗാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു.

{ഗാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി, പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, എം. പി. ടി. എ പ്രസിഡന്റ് പി. ടി. ഉഷ, എസ്. എം. സി വൈസ് ചെയര്‍മാന്‍ സി. മുസ്തഫ,{പധാനാധ്യപിക എ. സതീദേവി, എസ്. എസ്. എ ക്ലസ്റ്റര്‍ കൊ ഓര്‍ഡിനേറ്റര്‍ പി. കെ. നൗഷാദ്, അധ്യാപകരായ സി. കെ. ഹസീനാ മുംതാസ്, പി അബ്ദുസ്സലാം, കെ. രമാ ദേവി, എന്‍. അലി അക്ബര്‍, എ. ജമീല, പി. ജിഷ, ഇ. പ്രിയങ്ക, പി. പ്രിയ, കെ. ഷീബ എന്നിവര്‍ പ്രസംഗിച്ചു.

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് സമിതിക്ക് സ്‌കൂള്‍ സമാഹരിച്ച തുക ചടങ്ങില്‍ വെച്ച് കൈമാറി.

Advertisment