Advertisment

മൃഗസംരക്ഷണവകുപ്പ് കന്നുകുട്ടി പരിപാലനപദ്ധതി ഏകദിന സെമിനാർ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക കന്നുകുട്ടി പരിപാലനപദ്ധതിയുടെ ഭാഗമായി കല്ലടിക്കോട് എ.കെ.ഹാളിൽ ഏകദിന ബോധവത്കരണ ക്ലാസ് നടത്തി. കരിമ്പഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനംചെയ്തു.

Advertisment

publive-image

ക്ഷീരകർഷകരെ സ്വയംപര്യാപ്തരാക്കുക,ഓരോവീട്ടിലും കന്നുകാലികളുടെ എണ്ണം വർദ്ധിപ്പിക്കുക, പദ്ധതിപ്രയോജനം ഗുണഭോക്താക്കളിൽ എത്തിക്കുക എന്നതാണ് പ്രത്യേക കന്നുകുട്ടി പരിപാലനത്തിന്റെ ലക്ഷ്യം. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.സുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി.

publive-image

ക്ഷീരകർഷക പ്രതിനിധികൾ,ക്ഷീരസംഘം സെക്രട്ടറിമാർ,നിർവഹണ ജീവനക്കാർ എന്നിവർക്കുള്ള പൊതു പരിശീലന ക്ലാസ് സർക്കിൾ വെറ്റിനറി സർജൻ ഡോ. വിനീഷ് ബാബു നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് അധ്യക്ഷനായി.വാർഡ്മെമ്പർമാരായ പ്രിയ,ജയലക്ഷ്മി,കല്ലടിക്കോട് വെറ്ററിനറി സർജൻ ഡോ.സുവർണ്ണ, കല്ലടിക്കോട് ക്ഷീര സഹകരണസംഘം സെക്രട്ടറി ശോഭ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment