പകർച്ചവ്യാധികൾക്കെതിരെ അതിഥി തൊഴിലാളികൾക്ക് ആരോഗ്യക്ലാസ് നടത്തി

സമദ് കല്ലടിക്കോട്
Saturday, February 23, 2019

കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ കാഞ്ഞിരം പ്രദേശത്തു താമസിക്കുന്ന 50 ഓളം ഇതര സംസ്ഥാന തൊഴിലാളികൾക്കായി പകർച്ചവ്യാധി സ്ക്രീനിംഗ്, മലമ്പനി രക്ത പരിശോധന, ത്വക്ക് രോഗ പരിശോധന എന്നിവ നടത്തി.

ഹെൽത്ത് ഇൻസ്പെക്ടർ ബി.പി.വിജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷാജി മാത്യു, അബ്ദുൾ ലത്തീഫ് , ക്ലാർക്ക് സബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.

മാലിന്യം തന്നെയാണ് പല രോഗത്തിന്റെയും വ്യാപന കാരണം. മാലിന്യവിമുക്തമല്ലാത്തൊരു സമൂഹത്തില്‍ നിന്ന് രോഗങ്ങള്‍ ഒഴിയില്ല. ഇന്നത്തെ ബഹുഭൂരിപക്ഷം രോഗ പ്രശ്‌നങ്ങള്‍ക്കും ഭീഷണി ഉയരുന്നത് പരിസ്ഥിതിയില്‍ നിന്നു തന്നെയാണ്. നീക്കം ചെയ്യാതെ കെട്ടികിടക്കുന്ന മാലിന്യങ്ങളാണ് എവിടെയും കാണുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനും ശുചിത്വം ഉറപ്പുവരുത്താനും തൊഴിലാളികളെ ഉണർത്തി.

×