Advertisment

സുരക്ഷ, സമൃദ്ധി, സ്വയംപര്യാപ്ത സംഗമം അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

New Update

പാലക്കാട്:  സുരക്ഷ, സമൃദ്ധി, സ്വയംപര്യാപ്ത എന്ന പ്രമേയത്തിൽ പേഴുങ്കര ഹിറാ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഗമം അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു.

Advertisment

publive-image

പേഴുങ്കര നൂർമഹൽ ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരൽ ഇൻഫാക് ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിയാണ് രാജ്യപുരോഗതിക്ക്തടസ്സമെന്നും ഭദ്രമായ കുടുംബവും ആരോഗ്യകരമായ സമൂഹവും സംജാതമാവുന്നതിന് പലിശരഹിത സാമ്പത്തിക സംവിധാനങ്ങൾ രാജ്യത്ത് വ്യാപകമാവണമെന്നും അദ്ദേഹം പറഞ്ഞു.

ഹിറാ വെൽഫെയർ സൊസൈറ്റി രക്ഷാധികാരി എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അബ്ദുറഹ്മാൻ ഹസനാർ ആലത്തൂർ, പേഴുങ്കര ഇസ് ലാമിയ കോളേജ് വൈസ് പ്രിൻസിപ്പൽ സഫിയ ശറഫിയ, വാർഡ് മെമ്പർ റിയാസ് ഖാലിദ്, സി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കൺവീനർമാരായ എസ്.ബി.ഖദീജ സ്വാഗതവും അബ്ദുപ്പ നന്ദിയും പറഞ്ഞു. ഷഹ് മ ഹമീദ് പ്രാർഥനാ ഗാനം നടത്തി.

Advertisment