Advertisment

'ഇസ്ലാമോഫോബിയ ചെറുക്കാന്‍ ഐക്യം അനിവാര്യം': ജമാഅത്തെ ഇസ്ലാമി - സോളിഡാരിറ്റി

New Update

പട്ടാമ്പി:  സമൂഹത്തിൽ വളർന്ന് വരുന്ന ഇസ്ലാമോഫോബിയ ഫലപ്രദമായി ചെറുക്കാൻ ആദർശത്തിൽ അധിഷ്ടിതമായ ഐക്യം അനിവാര്യമാണന്ന് ജമാഅത്തെ ഇസ്ലാമി-സോളിഡാരിറ്റി സംയുക്തമായി പട്ടാമ്പിയിൽ വെച്ച് സംഘടിപ്പിച്ച ഇഫ്ത്താർ സ്നേഹവിരുന്ന് അഭിപ്രായപ്പെട്ടു.

Advertisment

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് CAMA കരിം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയഗം മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

publive-image

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം നദ്‍വി മുഖ്യ പ്രഭാഷണം നടത്തി.

മുൻ എം.എൽ. എ. സി പി മുഹമ്മദ്, പട്ടാമ്പി നഗരസഭ ചെയർമാൻ KSBA തങ്ങൾ, പട്ടാമ്പി ബ്ലോക്ക് പ്രസിഡന്റ് വി എം മുഹമ്മദലി മാസ്റ്റർ, വെൽഫെർപാർട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസർ, കമ്മുക്കുട്ടി എടത്തോൾ, കുഞ്ഞാനുമാസ്റ്റർ, കെ പി മുഹമ്മദ് കുട്ടി, വിസ്ഡം ഗ്ലോബൽവിഷൻ വൈസ് പ്രസിഡന്റ് പ്രൊഫസർ ഇസ്ഹാഖ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി എ സാജിദ്,

യൂത്ത് കോണ്ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്റ് ഫിറോസ് ബാബു, ഐ എസ് എം വൈസ് പ്രസിഡന്റ് ജലീൽ മാസ്റ്റർ, ഡോക്ടർ അബ്ദുസലഫി, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് ഷമീർ ബാബു വല്ലപ്പുഴ, സേളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി, ടി പി മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.

Advertisment