Advertisment

പാലക്കാട് ജില്ലാ സർവ്വോദയ മണ്ഡലം ലോക സേവകരുടെ വാർഷിക പൊതുയോഗം നടത്തി

New Update

ലോകത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള വിപ്ലവകാരിയായ ഗാന്ധിയെയാണ് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടതെന്ന് ദേശീയ ഗാന്ധി സ്മാരക നിധി ട്രസ്റ്റിയും പ്രമുഖ ഗാന്ധിയനുമായ കെ. ജി. ജഗദീശൻ അഭിപ്രായപ്പെട്ടു.

Advertisment

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യൻ മണ്ണിൽ നിന്നും വേരോടെ പിഴുതെറിഞ്ഞ നിർഭയനായ അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ജീവിത ദർശനത്തെ ഉൾക്കൊള്ളാതെ മാനവസമൂഹം എത്തിനിൽക്കുന്ന ഭയാനകമായ പാരിസ്ഥിതിക ദുരന്തത്തെ അതിജീവിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

പാലക്കാട് ജില്ലാ സർവ്വോദയ മണ്ഡലം ലോക സേവകരുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പുതുശ്ശേരി ശ്രീനിവാസന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർവോദയ പക്ഷാചരണ പരിപാടികളെ കുറിച്ച് ചർച്ച നടത്തി.

ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ പുതിയ ഭാരവാഹികളായി വിളയോടി വേണുഗോപാൽ (പ്രസിഡൻറ്) ആറുമുഖൻ പത്തിച്ചിറ (വൈസ് പ്രസിഡൻറ്) പുതുശ്ശേരി ശ്രീനിവാസൻ (സെക്രട്ടറി ) പി. രാധാകൃഷ്ണൻ (നിവേദക്) സന്തോഷ് പൊൽപ്പുള്ളി (ജോ. സെക്രട്ടറി) കെ. സുധീർ (ഖജാൻജി) തുടങ്ങിയവരെ തെരഞ്ഞെടുത്തു

വിളയോടി വേണുഗോപാലൻ, കെ. പി. കാശിവിശ്വനാഥൻ, എ. അശോക് കുമാർ, സന്തോഷ് മലമ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Advertisment